Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യൂട്യൂബില്‍ പുതിയ AI സെര്‍ച്ച് റിസല്‍ട്ട് ഫീച്ചര്‍; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യൂട്യൂബില്‍ എഐ ജനറേറ്റ് ചെയ്ത സെര്‍ച്ച് റിസല്‍ട്ട് ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍. സേവനങ്ങളുടനീളം എഐ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

യൂട്യൂബ് റിസൾട്ട് പേജിന് മുകളിലായാണ് എഐ ജനറേറ്റഡ് സെര്‍ച്ച് റിസല്‍ട്ട് കാണുക. ഇതില്‍ യൂട്യൂബ് വീഡിയോകള്‍ക്കൊപ്പം അവയെകുറിച്ചുള്ള എഐ നിര്‍മിതമായ ചെറുവിവരണവും കാണാം. സെര്‍ച്ച് റിസല്‍ട്ടിലെ തമ്പ് നെയിലില്‍ ടാപ്പ് ചെയ്താല്‍ വീഡിയോ പ്ലേ ചെയ്യാം.

ഉപഭോക്താവ് എന്താണ് സെര്‍ച്ച് ചെയ്തത് എന്നതിന് അനുസരിച്ചാണ് വീഡിയോകളെ കുറിച്ചുള്ള വിവരണം എഐ തയ്യാറാക്കുക. നിലവില്‍ യൂട്യൂബിന്റെ പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാനാവുന്ന ഓപ്റ്റ്-ഇന്‍ ഫീച്ചറാണിത്. ആവശ്യമില്ലെങ്കില്‍ ഫീച്ചര്‍ ഓഫ് ചെയ്തുവെക്കാം.

അതേസമയം, വീഡിയോകളിലെ ക്ലിക്കുകള്‍ ഈ ഫീച്ചര്‍ കുറയ്ക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. കാരണം വീഡിയോയുടെ ഉള്ളടക്കം എന്താണ് എന്നതിന്റെ ചുരുക്കമാണ് എഐ വിവരണത്തിലുണ്ടാവുക. അത് വായിച്ചാല്‍ ഉപഭോക്താക്കള്‍ വീഡിയോയില്‍ ക്ലിക്ക് ചെയ്ത് നോക്കുന്നത് കുറവായിരിക്കുമെന്ന് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ആശങ്കപ്പെടുന്നു.

വെബ്‌സെര്‍ച്ചില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് വിവരം. ഉപഭോക്താക്കള്‍ ചാറ്റ് ജിപിടി, ജെമിനൈ പോലുള്ള എഐ ചാറ്റ്‌ബോട്ടുകളോട് ചോദ്യങ്ങള്‍ ചോദിച്ച് വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണെന്നും വെബ് പേജുകള്‍ സന്ദര്‍ശിക്കുന്നില്ലെന്നും പഠനങ്ങളുണ്ട്.

Recent News

Advertisement
WhiteswanTV Footer