കോഴിക്കോട്: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണം തേടി ഗവർണർ രാജേന്ദ്ര ആർലേക്കർ. വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണ് എന്ന് വിശദമാക്കണമെന്ന് കാലിക്കറ്റ് വിസിയോടാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ബിഎ മലയാളം നാലാം സെമസ്റ്ററിലായിരുന്നു ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുളള താരതമ്യ പഠനമാണ് ഈ പാഠഭാഗത്തുളളത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗം ഇതിനെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.




