കോഴിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും പതിനേഴാം വാർഡ് മെമ്പറും വനിതാ ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ആയിഷ ചേലപ്പുറം (53) വാഹനാപകടത്തിൽ മരിച്ചു.
ശനിയാഴ്ച വൈകിട്ട് 6.30ഓടെ ചെറുവാടി കാരാളിപ്പറമ്പ് റോഡിലെ പൊറ്റമ്മലിൽ വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹാഫ് ഫേസ് ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും മുഖത്ത് ഗുരുതര പരിക്കേറ്റു.
അപകടത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണപെട്ടു
ഭർത്താവ്: മുഹമ്മദ് ചേലപ്പുറത്ത്. മക്കൾ: മുഹമ്മദ് അല്ലാമ ഇഖ്ബാൽ, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇജാസ്.












