കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സിനിമാ മേഖലയിൽ എത്തിയ ട്രെന്റ് ആണ് റി റിലീസ്. മുൻകാലങ്ങളിൽ റിലീസ് ചെയ്ത സിനിമകൾ പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കും. അത്തരത്തിൽ ഒരുപിടി സിനിമകൾ മലയാളത്തിലും റി റിലീസ് ചെയ്തിരുന്നു. ഛോട്ടാ മുംബൈ ആയിരുന്നു ഇക്കൂട്ടത്തിൽ അവസാനമെത്തിയ ചിത്രം. ഈ അവസരത്തിൽ മലയാളികൾ ഒന്നടങ്കം കൊണ്ടാടിയൊരു സിനിമ റി റിലീസ് ചെയ്യുമോ എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്.
2004ൽ ജയരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയമായി മാറിയ ഫോർ ദി പീപ്പിൾ ആണ് ആ സിനിമ. അനീതിക്കെതിരെ പോരാടിയ ഈ ചിത്രം അന്നത്തെ ട്രെന്റ് സെക്ടറായിരുന്നു. സിനിമയ്ക്ക് ഒപ്പം തന്നെ ജാസി ഗിഫ്റ്റിന്റെ ലജ്ജാവതി അടക്കമുള്ള പാട്ടുകൾ വൻ ഓളം തീർത്തു. തീയറ്ററിനുള്ളിൽ ഫോർ ദി പീപ്പിൾ സെലിബ്രേറ്റ് ചെയ്യപ്പെട്ടു. ഇന്നും പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധേയമായി നിൽക്കുന്ന സിനിമയെ കുറിച്ച് നടൻ അരുൺ ചെറുകാവിൽ പറഞ്ഞ കാര്യങ്ങളാണ് റി റിലീസ് ചർച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്.




