മലപ്പുറം: മഞ്ചേരിയിൽ വൃദ്ധയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറക്കൽ വട്ടപ്പാറ സ്വദേശി വള്ളിയാണ് (74) മരിച്ചത്. ഭർത്താവ് അപ്പുണ്ണിയെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദമ്പതികൾ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. അപ്പുണ്ണി ഏറെ നാളായി കിടപ്പു രോഗിയാണ്. വളളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.






