Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനസംഖ്യാ വര്‍ധന ലക്ഷ്യം: സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ പ്രസവിച്ചാല്‍ സാമ്പത്തിക സഹായം നല്‍കാനൊരുങ്ങി റഷ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോസ്‌കോ: ജനനനിരക്കില്‍ കുറവുവന്നതിനെ തുടര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭിണിയാകാനും കുട്ടികളെ വളര്‍ത്താനും സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്‍ന്ന സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് 100,000 റുബിളിലധികം സാമ്പത്തിക സഹായം നല്‍കും. റഷ്യയിലെ ജനസംഖ്യയിലെ കുറവ് മറികടക്കാന്‍ ലക്ഷ്യമിട്ട് 2025 മാര്‍ച്ചില്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി.

രാജ്യത്തെ പത്ത് മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിലോ കോളേജിലോ പഠിക്കുന്നുണ്ടെങ്കിലും നിയമപരമായി പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. ക്യാഷ് ബോണസ്, മാതൃ ആനുകൂല്യങ്ങള്‍ തുടങ്ങിയ പ്രോത്സാഹനങ്ങളിലൂടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന ‘പ്രോനാറ്റലിസം’ എന്ന ചട്ടക്കൂടിന് കീഴിലാണ് ഈ നയം വരുന്നത്. 2023-ല്‍ റഷ്യയിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.41 കുട്ടികളായിരുന്നു. ജനസംഖ്യാ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ 2.05 എന്ന നിരക്കിനേക്കാള്‍ വളരെ കുറവാണ്. സര്‍ക്കാര്‍ നടപടി രാജ്യത്തുടനീളം ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer