Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിറന്നാൾ മധുരത്തിൽ രൺവീർ; ഇൻസ്റ്റ​ഗ്രാമിലെ സകല പോസ്റ്റുകളും നീക്കം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോളിവുഡ് താരം രൺവീർ സിങ്ങിന് ഇന്ന് 40-ാം പിറന്നാൾ . എന്നാൽ ശനിയാഴ്ച രൺവീർ ചെയ്ത ഒരു പ്രവൃത്തി ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പം തന്നെയാണ് സൃഷ്ട്ടിച്ചത്. തന്റെ പിറന്നാൾദിനത്തിന് മണിക്കൂറുകൾക്ക് മുൻപേ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നു.

47.1 മില്ല്യൺ ഫോളോവർമാരാണ് രൺവീർ സിങ്ങിന് ഇൻസ്റ്റ​ഗ്രാമിലുള്ളത്. ഇത്രയും പേരെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ അസാധാരണ നീക്കം. നിലവിൽ രൺവീറിന്റെ ഇൻസ്റ്റ​ഗ്രാം പേജ് നോക്കിയാൽ ശൂന്യമാണ്. ഇതെന്താണ് ഇവിടെ നടക്കുന്നത് എന്നാണ് പലരുടേയും സംശയം. എന്തെങ്കിലും വലിയ അനൗൺസ്മെന്റ് വരുന്നുണ്ടോയെന്നും അതല്ല ഇനി അദ്ദേഹം സോഷ്യൽ മീഡിയതന്നെ വിടുകയാണോ എന്നെല്ലാമാണ് പലരുടേയും സംശയം.

കറുത്ത പശ്ചാത്തലത്തിൽ 12:12 എന്ന് എഴുതിയ സ്റ്റാറ്റസ് മാത്രമാണ് രൺവീറിന്റെ പേജിൽ കാണാനാവുക. ഇതും പിറന്നാളിനോടനുബന്ധിച്ചുള്ള അനൗൺസ്മെന്റിന്റെ മുന്നോടിയാണെന്നാണ് സംശയം.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രമാണ് രൺവീറിന്റേതായി വരാനുള്ളത്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. സഞ്ജയ് ദത്ത്, മാധവൻ, അർജുൻ രാംപാൽ, യാമി ​ഗൗതം എന്നിവരാണ് മറ്റുസുപ്രധാന വേഷങ്ങളിൽ. ആക്ഷൻ ചിത്രമായാണ് ധുരന്ധർ എത്തുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix