ദോഹ: ഖത്തർ ടൂറിസം ഒരുക്കുന്ന ടോയ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി.ടോയ് ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. കനത്ത ചൂടിൽ നിന്നുള്ള ആശ്വാസം എന്ന നിലയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും വിവിധ വിനോദ പരിപാടികളും കളികളുമായെത്തുന്ന വിസിറ്റ് ഖത്തറാണ് ടോയ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
17,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള ഫെസ്റ്റിവൽ വേദിയിൽ അഞ്ച് സോണുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. പരിപാടികൾ ഇൻഡോർ പരിപാടികൾക്ക് വലിയ പ്രാധാന്യം നൽകുന്ന ഫെസ്റ്റിവലിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായുള്ള ലൈവ് ഷോകൾ, സംഗീത പരിപാടികൾ, ശാസ്ത്ര പ്രദർശനങ്ങൾ, നൃത്ത പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഭാഗമായി 10 റീട്ടെയിൽ ഔട്ട്ലെറ്റുകളും ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്. മുൻ പതിപ്പുകളേക്കാൾ മികച്ച അനുഭവമായിരിക്കും മൂന്നാമത് ടോയ് ഫെസ്റ്റിവൽ ഖത്തറിന് സമ്മാനിക്കുക. വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന വിവിധ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഫെസ്റ്റിവൽ ആഗസ്റ്റ് നാലിന് അവസാനിക്കും.










