സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ദേസിംഗ് രാജാ 2’; വെള്ളിയാഴ്ച തിയറ്ററുകളില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയലൻസ് സിനിമകളുടെ ചാകര കാലത്ത് പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിക്കാൻ ഏഴിൽ രചനയും സംവിധാനവും നിർവഹിച്ച ദേസിംഗ് രാജാ 2 തീയറ്ററുകളിലേക്ക് എത്തുന്നു. ആദ്യന്തം ആക്ഷേപഹാസ്യരസപ്രദമായ ഒരു ആക്ഷൻ ചിത്രമാണിത്. തമിഴിൽ മുൻനിര നായകന്മാരായ വിജയ്, അജിത്, ജയം രവി, ശിവ കാർത്തികേയൻ, വിഷ്ണു വിശാൽ, വിമൽ എന്നിവരുടെ തുടക്ക കാലത്ത് അവരെ വെച്ച് സൂപ്പർ ഹിറ്റുകൾ ഒരുക്കി അവരുടെ താര മൂല്യം ഉയർത്തിയ സംവിധായകനാണ് എസ് എഴിൽ. നേരത്തെ വിമലിനെ നായനാക്കി എഴിൽ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു ദേസിംഗ് രാജാ. രണ്ടാം ഭാഗം വെള്ളിയാഴ്ച റിലീസ്‌ ചെയ്യും.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ ഒരു മില്ല്യനോളം കാണികളെ ആകർഷിച്ച് മുന്നേറ്റം നടത്തുന്നു എന്നത് തന്നെ ചിത്രത്തിന് വൻ സ്വീകാര്യത ലഭിക്കും എന്നതിൻ്റെ മുന്നോടിയാണെന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്. ചിത്രത്തിലെ ‘ഡോളി ‘ എന്ന ഗാനത്തിൻ്റെ ഗ്ലാമർ നൃത്തരംഗവും യുവ ആരാധകർക്കിടയിൽ ഹരമായി എന്നതും ശ്രദ്ധേയം. വിമൽ തന്നെയാണ് രണ്ടാം ഭാഗത്തിലെയും നായകൻ. ഉപനായകനായി പുതുമുഖം ജനാ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. തെലുങ്കിൽ ‘രംഗസ്ഥല’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജിതാ പൊന്നാടയാണ് നായിക. തെലുങ്ക് താരം ഹർഷിത മറ്റൊരു നായികയാവുന്നു.

മധുമിത, രവി മറിയാ, റോബോ ശങ്കർ, സിങ്കം പുലി, കിങ്സ്‌ലി, പുകഴ്, ചാംസ്, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ലൊള്ളു സ്വാമിനാഥൻ, മധുര മുത്ത്, വിജയ് ടിവി വിനോദ് എന്നിങ്ങനെ ഒട്ടേറെ നടീനടന്മാർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇൻഫിനിറ്റി ക്രിയേഷൻ്റെ ബാനറിൽ പി. രവിചന്ദ്രൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ വിദ്യാ സാഗറാണ്. പൂവെല്ലാം ഉൻ വാസം എന്ന സിനിമക്ക് ശേഷം ഈ ഹിറ്റ് കോമ്പോ ഒന്നിക്കുന്നു എന്നത് സവിഷേതയാണ്. തമിഴ്നാടിനൊപ്പം കേരളത്തിലും ‘ദേസിംഗ് രാജാ 2’ റിലീസ് ചെയ്യും. പിആര്‍ഒ സി. കെ. അജയ് കുമാർ.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.