ന്യൂഡെല്‍ഹി: ദില്ലി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം യമുന നദിയില്‍ നിന്ന് കണ്ടെത്തി. ജൂലൈ ഏഴിനാണ് സ്‌നേഹ എന്ന വിദ്യാര്‍ത്ഥിനിയെ ആത്മാം സനാതന്‍ ധര്‍മ കോളജില്‍ നിന്നും കാണാതായത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
സ്‌നേഹ എഴുതിയതെന്ന് കരുതുന്ന കണ്ടെത്തിയിരുന്നു. തെക്കന്‍ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു
ജൂലൈ 7-നാണ് സ്‌നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. താന്‍ സുഹൃത്ത് പിറ്റൂണിയയോടൊപ്പം സരായി റോഹില്ല റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയാണെന്ന് അവള്‍ അമ്മയെ അറിയിച്ചു. രാവിലെ 5:56-നാണ് സ്‌നേഹ അവസാനമായി ഫോണ്‍ ചെയ്തത്. രാവിലെ 8:45-ഓടെ സ്‌നേഹയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും കുടുംബം പറയുന്നു. പിറ്റൂണിയ അന്നേ ദിവസം സ്‌നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.
കാണാതായ സ്‌നേഹയെ ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ ബ്രിഡ്ജിന് സമീപം ഇറക്കിയതായി ക്യാബ് ഡ്രൈവര്‍ സ്ഥിരീകരിച്ചിരുന്നു. നിരന്തരം സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും മതിയായ സിസിടിവി കവറേജ് ഇല്ലാത്തതുമായ പ്രദേശത്തായിരുന്നു 19കാരിയെ ക്യാബ് ഡ്രൈവര്‍ ഇറക്കിയത്. അതുകൊണ്ടുതന്നെ സിഗ്‌നേച്ചര്‍ ബ്രിഡ്ജില്‍ നിന്ന് സ്‌നേഹ എങ്ങോട്ട് പോയെന്ന് കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ജൂലൈ 9-ന് ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച്, എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ സിഗ്‌നേച്ചര്‍ ബ്രിഡ്ജ് പ്രദേശത്തും, ഏഴ് കിലോമീറ്റര്‍ ചുറ്റളവിലുമായി വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.






