പത്തനംതിട്ട: അനാഥാലയത്തില്‍ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവത്തിൽ പോക്‌സോ കേസില്‍ സ്ഥാപന നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു. പ്രായപൂര്‍ത്തിയാകും മുമ്പ് യുവതി ഗര്‍ഭിണിയായിരുന്നുവെന്ന സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് അടൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം പുറത്തുവന്ന സംഭവത്തിൽ ആരെയും പ്രതി ചേർത്തിരുന്നില്ല. അന്വേഷണത്തിന് ശേഷമാണ് യുവാവിനെതിരായ നടപടി ആരംഭിച്ചത്. കൂടാതെ, മുറ്റം വൃത്തിയാക്കാത്തതിന് മറ്റൊരു പെണ്‍കുട്ടിയെ തല്ലിയെന്ന പരാതിയില്‍ സ്ഥാപനം നടത്തിപ്പുകാരിക്കെതിരേയും കേസെടുത്തു. രണ്ടു വര്‍ഷം മുമ്പാണ് ഈ സംഭവമുണ്ടായത്.
Content: POCSO case filed against the son of the institution manager after a young woman inmate gave birth




