Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉറങ്ങുന്ന രാജകുമാരൻ ഇനി ഓർമ; അൽ വലീദ് ബിൻ ഖാലിദ് തലാൽ മരണത്തിന് കീഴടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

20 വർഷത്തെ പ്രാർത്ഥനകളുടെയും, പ്രത്യാശയുടെയും കാത്തിരിപ്പ് ബാക്കിയാക്കിക്കൊണ്ട് സൗദിയിലെ ഉറങ്ങുന്ന രാജകുമാരൻ അന്തരിച്ചു. 2005ൽ യുകെയിലെ സൈനിക കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു വാഹനാപകടത്തിലാണ് അൽ വലീദ് ബിൻ ഖാലിദ് തലാലിൻ്റെ തലച്ചോറിന് ക്ഷതമേൽക്കുകയും കോമയിലാവുകയും ചെയ്തത്. ആ അവസ്ഥയിൽ നിന്നും ഖാലിദ് തിരികെ വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.

ലൈഫ് സപ്പോർട്ടിലായിരുന്നു അൽ വലീദിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇത് മാറ്റിയാൽ മരണം സംഭവിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും തന്റെ മകനെ അങ്ങനെ മരണത്തിന് വിട്ടുകൊടുക്കാൻ അന്ന് ഖാലിദിന്റെ പിതാവ് അൽ വലീദ് ബിൻ തലാൽ അൽ സൗദ് തയ്യാറായില്ല.

കണ്ണുകൾ തുറക്കാതെ, ഒന്നും മിണ്ടാതെ നീണ്ട 20 വർഷത്തെ ‘ഉറക്കം’. 2019ൽ വിരലുകൾ ചെറുതായി അനക്കാൻ കഴിഞ്ഞതും, തലചെറുതായി അനക്കിയതും വലിയ പ്രതീക്ഷയ്ക്ക് കാരണമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നുണ്ടായ ഏറ്റവും അവസാനത്തെ പ്രതികരണമായിരുന്നു അത്.

16-ാം വയസിലുണ്ടായ അപകടത്തിൽ നിന്ന് എന്നെങ്കിലും പ്രിയപ്പെട്ടവൻ തിരികെ ജീവിതത്തിലേക്ക് വരുമെന്ന് കുടുംബം പ്രത്യാശിച്ചു. മെഡിക്കൽ മിറാക്കിൽ ഒന്നും സംഭവിക്കാതെ 36 വയസിൽഅവരുടെ പ്രതീക്ഷയ്ക്കും പ്രാർത്ഥനയ്ക്കും സാക്ഷിയാവാതെ പക്ഷെ തലാൽ ജീവിതത്തോട് വിട പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer