Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു; സംവിധാനം മഹേഷ് നാരായണൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫോർമുല വൺ കാറോട്ടമത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഡ്രൈവറായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു. തമിഴിലുള്ള സിനിമ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കാറോട്ടത്തിലെ ഏറ്റവും ഉയർന്ന മത്സരവേദിയായ ഫോർമുല വണിൽ 2005 മുതൽ 2012 വരെ നരെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നു.

കോയമ്പത്തൂർ സ്വദേശിയാണ് നരെയ്ൻ കാർത്തികേയൻ. ജോർദാൻ ഫോർമുല വൺ ടീമിനുവേണ്ടിയായിരുന്നു തുടക്കം. മോട്ടോർ സ്‌പോർട്‌സ് ടൂർണമെന്റായ ഓട്ടോ ജിപി, സൂപ്പർ ജിടി തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തു. 2010-ൽ പദ്‌മശ്രീ പുരസ്‌കാരം നേടി. NK370 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയ പേരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റേസിങ് മാത്രമല്ല നരെയ്ൻ കാർത്തികേയന്റെ ജീവിതയാത്രയെന്ന് മഹേഷ് നാരായണനും പ്രതികരിച്ചു.

Content: Narain Karthikeyan’s life is being made into a film; directed by Mahesh Narayanan

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix