കൊച്ചി: എംവിഡിയുടെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ രണ്ട് യുപി സ്വദേശികൾ പിടിയിൽ. കൊച്ചി സൈബർ പൊലീസാണ് പ്രതികളെ പിടികൂടിയത്. വാരാണസിയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരെ തിങ്കളാഴ്ച കൊച്ചിയിൽ എത്തിക്കും.
വ്യാജ ട്രാഫിക് ചലാനുകൾ വഴിയായിരുന്നു പ്രതികൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വാഹനം ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് കാണിച്ച് ഉടമയ്ക്ക് മൊബൈലിൽ മെസേജ് അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ പോലീസ് വേണ്ട നടപടികൾ സ്വീകരിക്കുന്നു.






