അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചു. കംബോഡിയൻ പ്രധാനമന്ത്രിയുമായും, തായ്‌ലൻഡ് ആക്ടിങ് പ്രധാനമന്ത്രിയുമായും സംസാരിച്ചുവെന്ന് ട്രംപ് അറിയിച്ചു.
ഇരുരാജ്യങ്ങളിലുമായി 33 പേരാണ് കൊല്ലപ്പെട്ടത്. 1,68,000 പേർ പലായനം ചെയ്തു. തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിരുന്നു. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം. 817 കിലോമീറ്റർ കര അതിർത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്. കംബോഡിയയും തായ്‌ലൻഡും ലാവോസും കൂടിച്ചേരുന്ന എമറാൾഡ് ട്രയാംഗിൾ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്‌പ്പിൽ കഴിഞ്ഞ മേയിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു.




