സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടി -20;വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയും ഓസ്ട്രേലിയ തൂത്തുവാരി. അഞ്ചാം ടി-20യില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 19.4 ഓവറില്‍ 170ന് എല്ലാവരും പുറത്തായി. 52 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മെയറാണ് ടോപ് സ്‌കോറര്‍. ബെന്‍ ഡ്വാര്‍ഷിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓസീസ് 17 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 37 റണ്‍സ് നേടിയ മിച്ചല്‍ ഓവനാണ് ടോപ് സ്‌കോറര്‍. വിന്‍ഡീസിന് വേണ്ടിന് അകെയ്ല്‍ ഹൊസെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഓസീസ് 5-0ത്തിന് സ്വന്തമാക്കി. നേരത്തെ ടെസ്റ്റ് പരമ്പരയും 3-0ത്തിന് ഓസീസ് സ്വന്തമാക്കിയിരുന്നു.

വിജയം ലക്ഷ്യംവെച്ച് ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ മുന്നിന് 25 എന്ന നിലയിലും പിന്നീട് നാലിന് 60 എന്ന നിലയിലുമായി. രണ്ടാം ഓവറില്‍ ഗ്ലെന്‍ മാക്സ്വെല്‍ (0) ഗോള്‍ഡന്‍ ഡക്കായി. ജേസണ്‍ ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ ജോഷ് ഇന്‍ഗ്ലിസിനേയും (10) ഹോള്‍ഡര്‍ മടക്കി. മിച്ചല്‍ മാര്‍ഷിനെ (14), അല്‍സാരി ജോസഫ് ബൗള്‍ഡാക്കിയതോടെ മൂന്നിന് 25 എന്ന നിലയിലായി ഓസീസ്. തുടര്‍ന്ന് കാമറൂണ്‍ ഗ്രീന്‍ (32) ടിം ഡേവിഡ് (30) സഖ്യം 35 സഖ്യം കൂട്ടിചേര്‍ത്തു. എന്നാല്‍ ഡേവിഡ് അഞ്ചാം ഓവറില്‍ മടങ്ങി. 12 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്സുകള്‍ നേടിയിരുന്നു. ഇതോടെ നാലിന് 60 എന്ന നിലയിലായി ഓസീസ്.

തുടര്‍ന്ന് ഓവന്‍ – ഗ്രീന്‍ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഓസീസിന്റെ വിജയത്തിന് കാരണമായതും. ഇരുവരും മടങ്ങിയെങ്കിലും ആരോണ്‍ ഹാര്‍ഡി (25 പന്തില്‍ പുറത്താവാതെ 28) ഓസീസിന് വിജയത്തിലേക്ക് നയിച്ചു. ഡ്വാര്‍ഷിസാണ് (9) പുറത്തായ മറ്റൊരുതാരം. സീന്‍ അബോട്ട് (5) പുറത്താവാതെ നിന്നു. ഹോള്‍ഡര്‍, അല്‍സാരി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement