സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് പൊലീസിന് നേരെ ആക്രമണം: പ്രതി പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പൊലീസിന് നേരെ ആക്രമണം നടത്തിയ പതിമംഗലം സ്വദേശി പി.കെ ബുജൈര്‍ അറസ്റ്റില്‍. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സഹോദരനാണ് പി.കെ ബുജൈർ. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. ഇതിനിടയിലായിരുന്നു ആക്രണമണം. ഇന്നലെ വൈകിട്ട് 6.40 ഓടെ കുന്നമംഗലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. വാഹനം പരിശോധിക്കാന്‍ എത്തിയപ്പോൾ ബുജൈര്‍ പ്രകോപിതനാവുകയും പൊലീസുകാരന്റെ മുഖത്തടിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിന് പരിക്കേറ്റു. എന്നാല്‍ പികെ ബുജൈറില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. ലഹരി വസ്തു പൊതിയാന്‍ ഉപയോഗിക്കുന്ന കവര്‍ ആണ് കണ്ടെത്തിയത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.