ലോകത്തിലെ ഏറ്റവും വിലകൂടിയ ലോഹം ഏതാണെന്നറിയാമോ? അത് സ്വർണമോ ഡയമണ്ടോ പ്ലാറ്റിനമോ ഒന്നുമല്ല. ഈ ഭൂമിയിലെ വില കൂടിയ ലോഹം റോഡിയമാണ്. സ്വർണ്ണത്തിന്റെ മൂല്യത്തേക്കാൾ ഒന്നര മടങ്ങ് അധികം വിലയാണ് സാധാരണ ലഭ്യമാകുന്ന റോഡിയത്തിനുള്ളത്. കണ്ടെത്താനും, വാങ്ങാനുമെല്ലാം വളരെ ബുദ്ധിമുട്ടുള്ള ഒരു ലോഹം കൂടിയാണിത്. 2024ൽ ഒരു ഗ്രാം റോഡിയം ഏകദേശം 12,416 രൂപയ്ക്കാണ് വില്പന നടത്തിയത്.
ലോകത്ത് റോഡിയം അധികം ലഭ്യമല്ലാത്തതിനാൽ ആവശ്യകതയും, അതോടൊപ്പം വിലയും സ്ഥിരമായി വർധിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കൂടുതൽ റോഡിയം ഖനനം ചെയ്തെടുത്തത് ദക്ഷിണാഫ്രിക്ക, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ്. റേഡിയോ ആക്ടീവ് ആയ ഒരു മെറ്റലാണ് റോഡിയം. ഇത് പൊട്ടിപ്പോയാൽ ഊർജ്ജനഷ്ടം സംഭവിക്കുന്നു. റോഡിയം പ്രധാനമായും ഉപയോഗിക്കുന്നത് ഓട്ടോ മൊബൈൽ മേഖലയിലാണ്. വൈറ്റ് ഗോൾഡ് ജ്വല്ലറി കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാനും റോഡിയം ഉപയോഗിക്കാറുണ്ട്.






