Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചീരാലിൽ ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം; ആശങ്കയിൽ നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട് ചീരാലിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. ഇന്ന് രാവിലെ 9 മണിയോടെയാണ് ചീരാൽ പഴൂർ റോഡിൽ പണിക്കരുപടിയിൽ വെച്ച് പ്രദേശവാസി ജിതേഷ് കടുവയെ കണ്ടത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുണ്ടക്കൊല്ലിയിലും കടുവയെ കണ്ടതായി സൂചനകളുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ചീരാൽ മേഖലയിൽ കടുവാ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടത് നാട്ടുകാരിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പും പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer