Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫോർട്ട്‌കൊച്ചിയിൽ 17കാരി പ്രസവിച്ചു; ബന്ധുവായ യുവാവിനെതിരെ പോക്സോ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഫോർട്ട് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അരുക്കുറ്റി സ്വദേശിനിയായ 17കാരിയാണ് പ്രസവിച്ചത്. ജൂലായ് മാസം അവസാനം ഫോർട്ട് കൊച്ചിയിലെ ഒരു ആശുപത്രിയിലാണ് പെൺകുട്ടി പ്രസവിച്ചത്.

കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനിടെ ആണ് ആശുപത്രി അധികൃതർക്ക് പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയം തോന്നിയത്. ഇതോടെ അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രതിയായ യുവാവ് ഫോർട്ട്‌ കൊച്ചി സ്വദേശി ആണ്. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. പെൺകുട്ടി ഗർഭിണിയായ വിവരം മറ്റ് ബന്ധുക്കൾ അറിഞ്ഞിരുന്നോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix