മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപ്പിടിച്ചു. പാലക്കോട്-കോഴിക്കോട് റൂട്ടിലോടുന്ന സന ബസ്സാണ് കത്തിയത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. പുക ഉയര്‍ന്ന ഉടന്‍തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല. കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് തീപ്പിടിത്തമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.






