ധര്‍മസ്ഥല: ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കി. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് വെളിപ്പെടുത്തൽ.
മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാനായി ഉപയോഗിച്ച തൂമ്പ കഴുകിയെന്നും മൊഴി നല്‍കിയതായാണ് വിവരം. ശനിയാഴ്ച ധര്‍മസ്ഥല ക്ഷേത്രകവാടത്തിന് സമീപം മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച പരിശോധന ഉണ്ടാകില്ല. തിങ്കളാഴ്ച വീണ്ടും പരിശോധന പുനരാരംഭിക്കും.




