Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Dharmasthala

ധർമസ്ഥല കേസിൽ വഴിത്തിരിവ്; തലയോട്ടി നൽകിയത് തിമരോടി

ബംഗളൂരു: ദുരൂഹതകൾ നിറഞ്ഞ ധർമസ്ഥല കേസിൽ വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെയാണ് കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കും. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മഹേഷ് ഷെട്ടി തിമരോടിക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ, കേസുമായി ബന്ധപ്പെട്ട് സുജാത […]
Read more

ധർമസ്ഥലയിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണം: ബിജെപി

കർണാടക: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചന എൻഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി. ഗൂഢാലോചനയ്ക്ക് പിന്നിൽ ഉള്ളവരെയും ഇവർക്ക് ഫണ്ട്‌ നൽകിയവരെയും കണ്ടെത്താൻ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. അതേസമയം സാക്ഷിയെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം ഏകദേശം 17 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ എടുത്തത്. നൂറിലേറെ മൃതദേഹങ്ങൾ […]
Read more

ബിജെപി നേതാവിനെതിരായുള്ള പരാമര്‍ശം: ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ബംഗളൂരു: ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റില്‍. ഉഡുപ്പി ബ്രഹ്‌മാവര്‍ പൊലീസാണ് ഉജ്ജിരെയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതത്. ബിജെപി നേതാവ് ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാതിരുന്നതോടെയാണ് പൊലീസ് തിമ്മരോടിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് തിമ്മരോടിയുടെ പ്രതികരണം. ധര്‍മസ്ഥലയിലെ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണെന്നും തിമ്മരോടി പറഞ്ഞു.
Read more

ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടു; ധർമസ്ഥലയിൽ സ്ത്രീയുടെ വെളിപ്പെടുത്തൽ

ധര്‍മസ്ഥല: ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കി. വെള്ളിയാഴ്ച പരിശോധന നടത്തിയ ബോളിയാര്‍ വനമേഖലക്കടുത്ത് മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് വെളിപ്പെടുത്തൽ. മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തി വെള്ളം കുടിച്ചെന്നും കുഴിയെടുക്കാനായി ഉപയോഗിച്ച തൂമ്പ കഴുകിയെന്നും മൊഴി നല്‍കിയതായാണ് വിവരം. ശനിയാഴ്ച ധര്‍മസ്ഥല ക്ഷേത്രകവാടത്തിന് സമീപം മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച പരിശോധന ഉണ്ടാകില്ല. തിങ്കളാഴ്ച വീണ്ടും പരിശോധന പുനരാരംഭിക്കും.
Read more

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍; പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം

ധര്‍മസ്ഥലയില്‍ ദുരൂഹ മരണങ്ങളില്‍ പരാതി നല്‍കിയ കുടുംബത്തിന് നേരെ ആക്രമണം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൗജന്യയുടെ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സൗജന്യയുടെ ചിത്രമുള്ള വാഹനത്തിന് നേരെയായിരുന്നു ആക്രമണം. കൂടാതെ വീട്ടിലേക്കുള്ള വഴിയിലെ ബോര്‍ഡും നശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സൗജന്യയുടെ വീടിന് മുന്നില്‍ നിന്നും ഒരു യൂട്യൂബര്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇവിടെ ആളുകള്‍ തടിച്ചു കൂടി. പിന്നീട് ഇവര്‍ മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ഇതിനെതിരെ ആക്ഷന്‍ […]
Read more

ധർമ്മസ്ഥലയിൽ ഇന്നും പരിശോധന തുടരും

ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഇന്നും മണ്ണ് നീക്കിയുള്ള പരിശോധന നടത്തും. റോഡിനോട് ചേർന്നുള്ള സ്പോട്ടുകളും പരിശോധിക്കും. 7 മൃതദേഹങ്ങൾ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഇന്നലെ നടന്ന തെരച്ചിലിൽ ആറാം സ്പോട്ടിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയിരുന്നു. ഇതിന്റെ കാലപ്പഴക്കം അടക്കമുള്ള പരിശോധനകൾ നടന്നുവരികയാണ്. ഡിജിപി പ്രണബ് മോഹന്തി ഇന്നലെ രാത്രി ബെൽത്തങ്ങാടി എസ്ഐടി ഓഫീസിൽ എത്തി. ഇവിടെ നിന്ന് 15 അസ്ഥികൾ ആണ് കണ്ടെത്തിയിട്ടുള്ളത്. പലതും പൊട്ടിയിട്ടുണ്ട്. തലയോട്ടിയുടെ ഭാഗം കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. […]
Read more

ധർമസ്ഥലയിൽ ആറാമത്തെ പോയിന്റിൽ നിന്നും അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി

ധർമസ്ഥല: ധർമ്മസ്ഥാലയിൽ നിർണായക കണ്ടെത്തൽ. പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നേത്രാവതി നദിക്കു സമീപം വനത്തിലും […]
Read more

ധര്‍മസ്ഥലയിലെ ദുരൂഹ മരണ൦; 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി

ബെം​ഗളൂരു: ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ എസ്ഐടി. ദുരൂഹ മരണങ്ങളുടേയും അജ‍്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും. നിലവില്‍ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിന് കനത്ത സുരക്ഷ ഒരക്കിയിട്ടുണ്ട്. ലാൻഡ് റെക്കോഡ്സ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിലെത്തി. ധർമസ്ഥലയിലെ റിസർവ്ഡ് വനത്തിൽ അടക്കം വിവിധ സ്ഥലങ്ങളിൽ മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാവും അന്വേഷണം വ്യാപിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ സാക്ഷിയെ വീണ്ടും വിളിച്ച് വരുത്തിയേക്കും എന്നാണ് […]
Read more

ധർമസ്ഥല വെളിപ്പെടുത്തലിൽ അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാർ: സിദ്ധരാമയ്യ

കർണാടകയിലെ ധർമസ്ഥല വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊലീസ് അന്വേഷണറിപ്പോർട്ട് നൽകട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു. പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗത്തിനിരയായ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് ധർമസ്ഥല വിവാദങ്ങളിൽ നിറയുന്നത്. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്ന് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ […]
Read more

Recent News

Advertisement
WhiteswanTV Footer