ഏറ്റുമാനൂർ ജെയ്നമ്മ തിരോധാന കേസിൽ സെബാസ്റ്റ്യന്‍റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കഴിഞ്ഞ 13 ദിവസമായി പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ സെബാസ്റ്റ്യൻ ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ജാമ്യാപേക്ഷ സമർപ്പിച്ചാൽ പ്രൊസിക്യൂഷൻ ഇതിനെ എതിർക്കും.ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പല സ്ഥലങ്ങളിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
2006 നും 2025 നും ഇടയിൽ കാണാതായ നാൽപ്പതിനും 54നും ഇടയിൽ പ്രായമുള്ള 4 സ്ത്രീകളാണ് ഇവരിൽ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരൽച്ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്കാണ്. ജെയ്നമ്മ തിരോധാനമാണ് കോട്ടയം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, സിന്ധു, ആയിഷ എന്നിവരുടെ കേസുകള്‍ അന്വേഷിക്കുന്നത് ആലപ്പുഴ ക്രൈം ബ്രാഞ്ചുമാണ്.






