Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓഡ‍ർ ചെയ്ത ഷവർമ കിട്ടാൻ വൈകി; ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തൃശൂർ ‘മല്ലൂസ് മക്കാനി’യിൽ ഓർഡർ ചെയ്ത ഷവർമ്മ കിട്ടാൻ വൈകിയതിന് ഹോട്ടലിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എടത്തിരുത്തി സ്വദേശി ചിന്ന വീട്ടിൽ നൗഫൽ, ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ ആഷിക് (27), ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപറമ്പിൽ വീട്ടിൽ ഷാഹിൽ എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 10.30 യോടെ ഹോട്ടലിലെത്തിയ പ്രതികൾ ഷവർമ ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ വൈകിയെന്ന് പറഞ്ഞ് പ്രതികൾ ഉടമയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ഹോട്ടൽ ഉടമ വലപ്പാട് സ്വദേശി മുഹ്സിൻ നൽകിയ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പിടിയിലായ നൗഫൽ ഈ വർഷം ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ്. വലപ്പാട് പൊലീസ് സറ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാർ, സബ് ഇൻസ്പെക്ടർ മാരായ എബിൻ, ആന്റണി ജിമ്പിൾ, സി.പി.ഒ മാരായ ശ്യാം, സുബൈർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix