Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും തേങ്ങ പറിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഗത്തി: ലക്ഷദ്വീപ് അഗത്തി ഡെപ്യൂട്ടി കളക്ടറുടെ പുതിയ ഉത്തരവ് ചര്‍ച്ചയാകുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും അനധികൃതമായി തേങ്ങയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് അഗത്തി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അഗത്തി, ബംഗാരം, തിണ്ണകര എന്നീ ദ്വീപുകളിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്ള തെങ്ങുകളില്‍ നിന്നും അനധികൃതമായി തേങ്ങ പറിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ചെയ്യുന്നതും അതിലുള്ള വസ്തുവകകള്‍ കൈക്കലാക്കുന്നതും നിയമലംഘനമാണ്, ശിക്ഷ ലഭിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.അതിനാല്‍ സര്‍ക്കാര്‍ ഭൂമിയിലുള്ള തെങ്ങുകളില്‍ അനധികൃതമായി കയറി തേങ്ങ പറിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതാണ്, എന്നാണ് തെങ്ങ് കയറ്റക്കാരെ കുറിച്ച് പ്രതിപാദിച്ച് കൊണ്ട് പുറത്തിറങ്ങിയ ഉത്തരവില്‍ കളക്ടറുടെ ഓഫീസ് വ്യക്തമാക്കുന്നത്.

Recent News

Advertisement
WhiteswanTV Footer