സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തലവൻ തലൈവി ഇനി ഒടിടിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിജയ് സേതുപതി നായകനായി വന്ന ഏറ്റവു൦ പുതിയ ചിത്രമാണ് തലവൻ തലൈവി. നിത്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവൻ തലൈവി സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ഓഗസ്റ്റ് 22 ഒടിടിയില്‍ എത്തുന്നത്.

ഏസ് എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമാണ് തലൈവന്‍ തലൈവി. റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരന്‍റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന്‍ അവതരിപ്പിക്കുന്നത്. ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകന്‍. നേരത്തെ 2022 ല്‍ പുറത്തെത്തിയ മലയാള ചിത്രം 19 (1) (എ)യില്‍ വിജയ് സേതുപതിയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തലൈവാസല്‍ വിജയ്, ശരവണന്‍, ആര്‍ കെ സുരേഷ്, റോഷിനി ഹരിപ്രിയന്‍ തുടങ്ങിയവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉണ്ട്.

സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ടിജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജി ശരവണന്‍, സായ് സിദ്ധാര്‍ഥ് എന്നിവരാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം എം സുകുമാര്‍, കലാസംവിധാനം കെ വീരസമന്‍, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റര്‍ കലൈ കിങ്സണ്‍, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വരികള്‍ വിവേക്, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി, കോസ്റ്റ്യൂം കെ നടരാജ്, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി (ഒളി ലാബ്)സ മ്യൂസിക് സൂപ്പര്‍വൈസര്‍ സന്തോഷ് കുമാര്‍, വിഎഫ്എക്സ് പ്രൊഡ്യൂസര്‍ ബി ആര്‍ വെങ്കടേഷ്, ഡിഐ പ്രശാന്ത് സോമശേഖര്‍ (നാക്ക് സ്റ്റുഡിയോസ്), സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, പിആര്‍ഒ നിഖില്‍ മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാമദോസ്, എന്‍ മഹേന്ദ്രന്‍, സബ്ടൈറ്റില്‍സ് രേഖ്സ്, വീഡിയോ അനിമേഷന്‍ എഡിഎഫ്എക്സ് സ്റ്റുഡിയോ, ഓഡിയോ ലേബല്‍ തിങ്ക് മ്യൂസിക്.

Tags :

Recent News

Advertisement