കൊച്ചി: കൊച്ചി എയർപോർട്ടിൽ വിമാനം തെന്നിമാറി. കൊച്ചി-ഡല്‍ഹി എയർ ഇന്ത്യ എഐ 504 വിമാനമാണ് തെന്നിമാറിയത്.ടേക്ക് ഓഫിന് ശ്രമിക്കുമ്പോഴാണ് തെന്നി മാറിയത്. വിമാനത്തിൽ ഹൈബി ഈഡൻ എംപിയുമുണ്ടായിരുന്നു.
എംപിയും യാത്രക്കാരും വിമാനത്തിനുള്ളിൽ തുടരുകയായിരുന്നു. 11 മണിയോടെയാണ് സംഭവം. എൻജിൻ തകരാർ എന്ന് എയർ ഹോസ്റ്റസ് അറിയിച്ചതായി എംപി ഫേസ്ബുക്കിൽ കുറിച്ചു.






