റായ്പൂര്‍:ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു ജവാന് വീരമൃത്യു. ദിനേശ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റുകള്‍ ഒളിപ്പിച്ചുവെച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ഞായറാഴ്ചയാണ് ആരംഭിച്ചത്. രാവിലെ ഓപ്പറേഷന്‍ നടക്കുന്നതിനിടെയാണ് മാവോയിസ്റ്റുകള്‍ ഒളിപ്പിച്ചുവെച്ച ഐഇഡി പൊട്ടിത്തെറിച്ചത്.
സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇപ്പോഴും സജീവമായിട്ടുള്ള പ്രദേശമാണ് ബിജാപുര്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയില്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകള്‍ ശക്തമായി നടക്കുന്നുണ്ട്. ഇത് സൈന്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.






