ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് , മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു. ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. മോഹൻലാൽ എന്ന നടൻ്റെ കൗത്യകകരമായ അഭിനയത്തോടൊപ്പം വളരെ സുന്ദരനായി അവതരിപ്പിച്ചിരിക്കു ന്നതും പ്രേക്ഷകർക്ക് ഏറെ കൗതുകമുളവാക്കിയിട്ടുണ്ട്. പുറത്തുവിട്ട ഗാനത്തിലും, ടീസറിലുമെല്ലാം മോഹൻലാലിൻ്റെ ആകാര ഭംഗി പ്രേക്ഷകരെ വശീകരിച്ചിരിക്കുന്നതു സത്യം. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു.
മാളവികാ മോഹനും, സംഗീത യുമാണ് നായികമാർ.
സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം – ജസ്റ്റിൻ പ്രഭാകർ, ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ്- കെ. രാജഗോപാൽ, കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് -പാണ്ഡ്യൻ, കോസ്റ്റ്യം – ഡിസൈൻ-സമീരാ
സനീഷ്. മുഖ്യ സംവിധാന സഹായി – അനൂപ് സത്യൻ, സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി
സ്റ്റിൽസ് – അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ – മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ — ആദർശ്. പ്രൊഡക്ഷൻ – എക്സിക്കുട്ടിവ് – ശിക്കുട്ടൻ’. പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്. പൂന, കൊച്ചി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.






