Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉറക്കം കുറവാണോ? പ്രശ്നമാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ന് വലിയൊരു ആരോഗ്യപ്രശ്നമായി തന്നെ മാറിയിരിക്കുകയാണ് ഉറക്കമില്ലായ്മ. ഉറക്കം കുറയുന്നത് ശാരീരികമായി മാത്രമല്ല, നമ്മുടെ വൈകാരിക നിയന്ത്രണത്തെയും ബാധിക്കാമെന്ന് ന്യൂറോ സര്‍ജനായ ഡോ. ബ്രയാന്‍ ഹോഫ്ലിംഗര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. നമ്മുടെ തലച്ചോറിന്റെ അമിഗ്ഡാല എന്ന ഭാഗത്തെ ഇമോഷണല്‍ ഹെഡ്ക്വാട്ടേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഉറക്കം കുറയുന്നത് ഈ ഭാഗത്തെ വളരെ അധികം സ്വാധീനിക്കുമെന്ന് ഡോക്ടര്‍ പറയുന്നു.

ഉറക്കം കുറയുന്നതോടെ അമിഗ്ഡാലയുടെ ശരിയായ പ്രവര്‍ത്തനം തടയപ്പെടുകയും സാധാരണമായി ഇടപെടേണ്ട സന്ദര്‍ഭങ്ങളില്‍ ഓവര്‍റിയാക്ട് ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും ഡോ. ബ്രയാന്‍ ഹോഫ്ലിംഗര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ദിവസത്തെ ഉറക്ക കുറവു പോലും തുടര്‍ന്നുള്ള ദിവസങ്ങളെ ബാധിക്കും. ഇത് കഠിനമായ ക്ഷീണത്തിനും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. ഉറക്കക്കുറവിന് കാരണമായ ഘടകങ്ങളെ കണ്ടെത്തുകയും അത് ഒഴിവാക്കുകയും ചെയ്യുകയാണ് പ്രധാനം.

വെറും മൂന്ന് ശീലങ്ങള്‍ കൊണ്ട് ഉറക്കക്കുറവ് പരിഹരിക്കാനാകുമെന്നാണ് ഡോ. ബ്രയാന്‍ ഹോഫ്ലിംഗര്‍ പറയുന്നത്. ജലാംശം നിലനിര്‍ത്തുക, ഇത് ക്ഷീണം ഒഴിവാക്കാന്‍ സഹായിക്കും. പ്രകൃതിദത്ത വെളിച്ചം കൊള്ളുക. ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ഇവ നിങ്ങളുടെ ഉറക്ക കുറവ് പരിഹരിക്കുമെന്ന് മാത്രമല്ല, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഭക്ഷണക്രമത്തില്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക. മഗ്നീഷ്യത്തിന്റെ കുറവ് ഇന്‍സോമിയ പോലുള്ള അവസ്ഥകളെ വഷളാക്കും.

Greeshma Celine Benny

Advertisement
WhiteswanTV Footer