Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ടെയ്നർ ലോറി അപകടം; അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറികൾ അടിവാരത്ത് തടഞ്ഞിടുകയാണ്.

താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഒൻപതാം വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തൂങ്ങിയ നിലയിലാണ്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറെയും പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കി. അടിവാരത്തും ലക്കിടിയിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഈ അപകടം റോഡിൽ തടസ്സമുണ്ടാക്കിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ചുരത്തിൽ മഴ കുറഞ്ഞതോടെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും, ഈ അപകടം കാരണം വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടം നടന്ന സ്ഥലത്ത് പോലീസ്, അഗ്നി രക്ഷാ സേന, ദുരന്ത നിവാരണ സേനാംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനം തുടരുകയാണ്. ലോറി റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ് എന്ന് അധികൃതൃ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer