വയനാട്: ഓണത്തിരക്ക് പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ചുരത്തിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റിൽ കൂട്ടം കൂടി നിൽക്കരുതെന്നും കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 31 ന് മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചിരുന്നു.
പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.






