Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അവിഹിത ബന്ധം കണ്ടെത്തി; ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഉത്തർപ്രദേശ്: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റിൽ. ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുട‌ർന്നായിരുന്നു കൊലപാതകം.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീ‌ട്ടിൽ ഒരു ച‌‌ടങ്ങു നട‌ക്കുന്നതിനിട‌െയാണ് ഉർവിയെ കാണാതായത്. തുട‌ർന്നു നടത്തിയ തിരച്ചിലിൽ ഉച്ചയോടെ സമീപത്തെ കിണറ്റിൽനിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യിൽ കടിയേറ്റ പാട് പൊലീസുകാർ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവർ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

അന്വേഷണം വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അടുത്തിടപഴകുന്നതു കണ്ട കുട്ടി അതു പുറത്തു പറയാതിരിക്കാനായിരുന്നു കൊലപാതകം. സംഭവദിവസം, ഭർത്താവും ഭർതൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സ്ത്രീ മൊഴി നൽകി.

Recent News

Advertisement
WhiteswanTV Footer