Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ :ഇത് ചരിത്രത്തിലാദ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനമായി കേന്ദ്രം ധനസഹായം പ്രഖ്യാപിച്ച് നടനും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി. ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചത്.

ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിഎച്ച് സ്കീമിന്റെ ഭാഗമായി അനുവദിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക ഓണസമ്മാനമാണിതെന്നാണ് സുരേഷ് ​ഗോപി കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ഇത് സാദ്ധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നൽകിയ കേന്ദ്ര ടൂറിസം – സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും സുരേഷ് ഗോപി നന്ദി അറിയിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix