ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തി. സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. ചുരാചന്ദ് പൂരിലേക്ക് റോഡ് മാര്‍ഗമാണ് മോദി യാത്ര തിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണിപ്പൂരില്‍ കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ചുരാചന്ദ്പൂരില്‍ ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലില്‍ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആകെ അഞ്ച് മണിക്കൂറായിരിക്കും മോദി മണിപ്പൂരില്‍ ചെലവഴിക്കുക. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഏതിരെ തീവ്രസംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂര്‍. മണിപ്പൂരിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് അസമിലേക്ക് പ്രധാനമന്ത്രി പോകുക.






