യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണം; മാനുഷികതയ്ക്കാണ് ഇന്ത്യയിൽ മുൻഗണന – മോദി
ഫ്രാൻസ്: യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, മാനുഷികതയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഫ്രാൻസിലെ എവിയൻ വേദിയിൽ നടന്ന ജി7 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ദീർഘകാലം തുടരാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് യുദ്ധത്തിന്റെ ഭാരം ഒറ്റയ്ക്ക് താങ്ങാനാകില്ലെന്നും, അതിനാൽ അന്താരാഷ്ട്ര സമൂഹം സജീവമായി ഇടപെടണമെന്നും മോദി ആവശ്യപ്പെട്ടു. സാമ്പത്തിക സഹായം ഉൾപ്പെടെ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആഗോള സമൃദ്ധിക്കായി ഇന്ത്യയുടെ പങ്കാളിത്തം വെറും വാക്കല്ലെന്നും […]
Read more

