തൃശൂര്‍: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. എടമുട്ടം കഴിമ്പ്രം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ നാസര്‍ മകന് അബു താഹിര്‍ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാഞ്ഞാണി സംസ്ഥാന പാതയില്‍ പെരുമ്പുഴ പാടത്തിന് കിഴക്കാണ് അപകടം. തൃശൂരിലേക്ക് പോയിരുന്ന കാര്‍ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.






