തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി വി എന്‍ വാസവന്. സംഗമത്തിനായി നിലവില്‍ 5000ത്തിലധികം പേര് രജിസ്റ്റര്‍ ചെയ്തുവെന്നും മന്ത്രി. അതേസമയം പ്രതിനിധികളുടെ എണ്ണം മുന്‍ഗണനാക്രമത്തില്‍ 3000 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ശബരിമല മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ നിര്‍ദ്ദേശങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തില്‍ ചര്‍ച്ചയാകും. ഭാവി വികസനത്തിനു വേണ്ടിയുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയാണ് പ്രധാന ലക്ഷ്യം. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചുവെന്നും പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.






