സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍;മുതിര്‍ന്ന നേതാക്കളെ യോഗം വിളിച്ച് കെസി വേണുഗോപാലും, കെപിസിസി പ്രസിഡന്റും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: വയനാട്ടിൽ സംസ്ഥാന കോൺഗ്രസ് നേതാക്കളുമായി ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിക്ക് പുറമെ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും.കൽപ്പറ്റ ഡിസിസി ഓഫിസിൽ നടക്കുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എന്നിവർ പങ്കെടുക്കും. സംസ്ഥാന രാഷ്ട്രീയവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും.

വയനാട് ജില്ലാ കോൺഗ്രസിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംഘടനാ ജനറൽ സെക്രട്ടറിയും കെപിസിസി അധ്യക്ഷനും പ്രാദേശിക നേതാക്കളുമായി യോഗം വിളിച്ചിരിക്കുന്നത്. പ്രാദേശിക തലത്തിൽ നടക്കുന്ന സംഘർഷങ്ങളും, ചില നേതാക്കളുടെ ആത്മഹത്യകളും പാർട്ടിക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ.

ഈ വിവാദങ്ങളെക്കുറിച്ച് പ്രിയങ്ക ഗാന്ധി നേരത്തെ ജില്ലാ നേതാക്കളിൽ നിന്ന് വിശദീകരണം തേടിയിരുന്നു. അതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തുന്നത്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുവരും എത്തുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. മണ്ഡലത്തിൽ പര്യടനം തുടരുന്ന പ്രിയങ്ക ഗാന്ധി സാമൂഹിക–മത നേതാക്കളെ ഇതിനോടകം സന്ദർശിച്ചിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.