സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

37 വർഷത്തിനിടെ ഉണ്ടായ കനത്ത മഴ; കൊൽക്കത്തയിൽ മഴക്കെടുത്തി രൂക്ഷം

കൊൽക്കത്ത: 37 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ പെയ്തതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊൽക്കത്തയിൽ ഇതിനകം പത്തു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ച് പേർക്ക് വൈദ്യുതാഘാതമേറ്റാണ് മരിച്ചു. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ, നഗര ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്. ഇതുവരെ 91 വിമാന സർവീസുകൾ റദ്ദാക്കിയതായും, മെട്രോ സർവീസുകൾ അടക്കമുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു. ഹൗറ സ്റ്റേഷൻ, സീൽഡ സൌത്ത്, ചിത്പൂർ നോർത്ത് ക്യാബിൻ എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വന്ദേഭാരത് ട്രെയിൻ സർവീസുകളും ഉൾപ്പെടെ ഒട്ടേറെ സബർബൻ ട്രെയിനുകൾ പ്രവർത്തനമില്ലാതെ നിൽക്കുന്ന സാഹചര്യമാണ്.

ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണം. ഇത് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബർ 25-ഓടെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടലിലും മറ്റൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊൽക്കത്തയിൽ മാത്രം 247.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നഗരത്തിന്റെ തെക്കും കിഴക്കൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തപ്പെട്ടത്.

വിമാനത്താവള പരിസരത്ത് വെള്ളക്കെട്ട് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറാൻ പൊതുജനങ്ങൾക്ക് നിർദേശങ്ങളാണ് നൽകിയിരിക്കുകയാണ്.
നഗരത്തിൽ ദുർഗാ പൂജയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്ന വേളയിലാണ് അതിശക്തമായ മഴ ദുരിതം വിതച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദുർഗാ പൂജാചടങ്ങുകൾ പോലും റദ്ദ് ചെയ്തിരിക്കുകയാണ്.
ബുധനാഴ്ച വരെ ദക്ഷിണ ബംഗാളിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ട കനത്ത മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement