Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ നൽകണം’: ഹൈക്കോടതിയിൽ ഹർജി നൽകി ദുൽഖർ സൽമാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തന്റെ വാഹനങ്ങൾ കസ്റ്റംസ് നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്ന് ആരോപിച്ച് നടൻ ദുൽഖർ സൽമാൻ കേരള ഹൈക്കോടതിയിൽ ഹർജി നൽകി. കൊച്ചി കസ്റ്റംസ് കമ്മീഷണറെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. ‘ഓപ്പറേഷൻ നുംഖോർ ൻറെ ഭാഗമായി ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ദുൽഖറിന്റെ കൊച്ചിയിലെ വസതിയിൽ കസ്റ്റംസ് പരിശോധന നടത്തിയത്. തുടർന്നാണ് ഒരു ലാൻഡ് റോവർ അടക്കം രണ്ട് പഴയ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തത്.

നികുതിപിരിവ് നിയമങ്ങൾ പാലിച്ചിട്ടാണ് വാഹനങ്ങൾ സ്വന്തമാക്കിയതെന്ന്, ഹർജിയിൽ ദുൽഖർ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട വാഹനങ്ങളുടെ രജിസ്ട്രേഷൻ, കസ്റ്റംസ് ക്ലിയറൻസ്, വാങ്ങിയ രേഖകൾ തുടങ്ങിയവയുടെ പകർപ്പുകളും ഹർജിയോടൊപ്പം കോടതി സമർപ്പിച്ചു. കസ്റ്റംസ് നടപടി നിയമപരമായ അടിസ്ഥാനമില്ലാതെ ആയിരുന്നുഎന്ന് ഹർജിയിൽ പരാമർശിക്കുന്നു. കൂടുതൽ വാഹനങ്ങളുടെ കാര്യത്തിൽ സംശയമുള്ളതിനാൽ കസ്റ്റംസ് വകുപ്പിന്‍റെ നോട്ടീസും ദുൽഖറിന് നേരത്തെ തന്നെ ലഭിച്ചിരുന്നു.ഈ സംഭവത്തിലൂടെ ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ നടപടി ചോദ്യം ചെയ്തുള്ള സംസ്ഥാനത്തെ ആദ്യ ഹർജിയാണിത്.

Advertisement
WhiteswanTV Footer