കൊച്ചി : ഇടപ്പള്ളിയിൽ ചെന്നൈ മെയിലിന് നേരെയുണ്ടായ കല്ലേറിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് പരിക്ക്. നോർത്ത് പറവൂർ അഗ്നിരക്ഷാ നിലയത്തിലെ എസ്. എസ്. രഞ്ജിത്തിനാണ് തലക്ക് പരിക്കേറ്റത്.
തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിൻഡോ സീറ്റിൽ ഇരിക്കുമ്പോഴാണ് കല്ലേറുണ്ടായത്. സംഭവത്തിന് പിന്നാലെ രഞ്ജിത്ത് ആലുവയിൽ ഇറങ്ങി ആർപിഎഫിനെയും കേരള പോലീസിനെയും വിവരം അറിയിച്ചു. കല്ലേറിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.






