കൊച്ചി ∙ മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ച ചിത്രം സുമതി വളവ് ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവ് വഴി ഇന്നലെ മുതൽ സ്റ്റ്രീമിംഗ് ആരംഭിച്ചു. പ്രേക്ഷക പ്രതികരണത്തിൽ മികച്ച സ്വീകാര്യത നേടിയ ഈ ചിത്രം തീയേറ്ററുകളിലെത്തി 50 ദിവസം മുഴുവൻ പ്രേക്ഷകരുടെ മുൻപിൽ മിന്നിയ ശേഷമാണ് ഓൺലൈനിൽ എത്തുന്നത്. ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ കളക്ഷൻ 25 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട് .
ശ്രീ ഗോകുലം മൂവീസ് , വാട്ടർമാൻ ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്നു. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സികുട്ടിവ് പ്രൊഡ്യൂസർ.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ്, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവർ അവതരിപ്പിച്ചിരിക്കുന്നു.
ഷങ്കർ പി.വി ഛായാഗ്രഹണം നിർവഹിച്ചു; എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് ഡയറക്ടർ അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, VFX ഐഡന്റ് വിഎഫ്എക്സ് ലാബ്, പ്രൊമോഷൻ & മാർക്കറ്റിംഗ് പ്രതീഷ് ശേഖർ എന്നിവരാണ് പ്രവർത്തനങ്ങളിൽ സഹകരിച്ചത്.
മ്യൂസിക് റൈറ്റ്സ് മ്യൂസിക് 24 x7, ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്‌ചേഴ്‌സ് കൈകാര്യം ചെയ്യുന്നു. സുമതി വളവ് പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ഫാമിലി-എന്റർടെയ്നർ ചിത്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.




