Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻഎസ്എസ് പൊതുയോ​ഗം ഇന്ന് പെരുന്നയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) വരവ് ചെലവ് കണക്കുകളും ഇൻകം ആൻഡ് എക്‌സ്‌പെൻഡിച്ചർ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗം ഇന്ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ നടക്കും. രാവിലെ 11.30 മുതൽ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ യോഗം ചേരും. സംഘടനയുടെ സാമ്പത്തിക അവലോകനത്തിനൊപ്പം, അടുത്തകാലത്തായി ഏറെ വിവാദമായ ശബരിമല വിഷയത്തിൽ ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാടും യോഗത്തിൽ ചർച്ച ചെയ്യും.

നിലപാടുകൾക്കെതിരെ സംഘടനാ തലത്തിൽ തന്നെ വിമർശനമുയർന്നതോടെയാണ് യോഗത്തിൽ ഇതും പ്രമേയമായി ഉയരാൻ സാധ്യതയുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളും യോഗത്തിൽ വിവാദമാകുമെന്നാണ് പ്രതീക്ഷ. പൊതുയോഗത്തിൽ, സംഘടനയുടെ ഭാവിപథത്തേക്കുറിച്ചുള്ള ദിശാനിർദേശങ്ങളും തീരുമാനം കൈക്കൊള്ളാൻ സാധ്യതയുണ്ട്. അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പല ആശങ്കകളും അഭിപ്രായങ്ങളും വേദിയിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.

Tags :

Recent News

Advertisement
WhiteswanTV Footer