Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജൻ സ്കറിയയ്ക്ക് വക്കീല്‍ നോട്ടീസയച്ച് പി.പി ദിവ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: യൂട്യൂബർ ഷാജൻ സ്കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. സാമൂഹ്യ മാധ്യമത്തിലെ
വ്യാജ പ്രചാരണത്തിലാണ് നിയമ നടപടി. അഡ്വ. കെ. വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും പി.പി. ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്. പി.പി. ദിവ്യ 23 തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും മന്ത്രിമാർ നടത്തിയതിനേക്കാൾ കൂടുതൽ വിദേശയാത്ര നടത്തിയെന്നും ഇത് ബിനാമി ഇടപാട് നടത്തുന്നതിനായാണെന്നുമായിരുന്നു പ്രചാരണം.

എന്നാൽ ഇത് തെറ്റായ വർത്തയാണെന്നും താൻ രണ്ട് തവണ മാത്രമേ വിദേശയാത്ര നടത്തിയിട്ടുള്ളൂവെന്നും പി.പി. ദിവ്യ പറയുന്നു. സിപിഐഎമ്മിന്റെ വിദേശത്തുള്ള പരിപാടിക്കുവേണ്ടിയാണ് യാത്ര നടത്തിയത്. അത് പാർട്ടി അനുമതിയോടെയാണ്. അടിസ്ഥാനരഹിതമായ പ്രചരണം സോഷ്യൽ മീഡിയയിൽ നടത്തിയെന്നും അത് പിന്‍വലിക്കണമെന്നുമാണ് പി.പി. ദിവ്യയുടെ ആവശ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix