കൊച്ചി: എറണാകുളത്ത് മൂന്ന് യുവാക്കൾ രാസ ലഹരിയുമായി പിടിയിലായി. കാസർകോട് സ്വദേശികളായ മുഹമ്മദ് അനസ് , ഖലീൽ ബദ്രുദ്ദീൻ , എൻഎച്ച് റാബിയത്ത് എന്നിവരാണ് എംഡിഎംഎ യുമായി പിടിയിലായത്.15.91 ഗ്രാം എംഡിഎംഎ കസ്റ്റംസ് സംഘം പിടിച്ചെടുത്തു. പ്രതികളെ എറണാകുളം നോർത്ത് ചിറ്റൂർ റോഡ്, അയ്യപ്പൻകാവ് പരിസരത്ത് നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. അബ്ദുൽ സലാംയുടെ നേതൃത്വത്തിൽ കോച്ചി സിറ്റി ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.




