പാലക്കാട്: കാണാതായ വൃദ്ധയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് തെക്കേപ്പറ്റ കൊട്ടാരശ്ശേരി ആയിഷയെ (85) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപത്തെ തോട്ടിലെ പാറപ്പള്ളി ചെക്ക് ഡാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് ആണ് ഇവരെ കാണാതായത്. പിന്നീട് വീട്ടുകാരും പരിസരവാസികളും സമീപത്തെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവര്‍ ഉപയോഗിച്ചിരുന്ന തോര്‍ത്ത് വീടിനു സമീപത്തെ തോടിന്റെ കരയില്‍ കണ്ടതിനെ തുടര്‍ന്ന് വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് ഇന്ന് 11:30ഓടെ സമീപത്തെ ചെക്ക് ഡാമില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഇവര്‍ക്ക് ഓര്‍മ്മ കുറവുള്ളതായി പൊലീസ് അറിയിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്









