Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശശി തരൂർ പാർലമെന്‍ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസിന്‍റെ പാർലമെൻററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ വീണ്ടും തുടരും. സോണിയ ഗാന്ധി, ശശി തരൂരിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ച് സ്പീക്കറെ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രമേ തരൂർ ഈ സ്ഥാനത്തിന് നിയമിതനായി എത്തിയിട്ടുള്ളു.

അതേസമയം, ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ കമ്മറ്റി അധ്യക്ഷ സ്ഥാനം ഡിഎംകെ എംപി കനിമൊഴി തുടരും. കഴിഞ്ഞകാലത്ത് “ഓപ്പറേഷൻ സിന്ദൂരം” ഉൾപ്പെടെ നരേന്ദ്രമോദിയെ നിരന്തരം പ്രശംസിച്ച ശശി തരൂരിന്‍റെ നേതൃപരമായ നിലപാട് പാർട്ടിയിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം, ശശി തരൂർ കഴിഞ്ഞ ദിവസം കേരളത്തിൽ കോൺഗ്രസ് വേദിയിൽ പങ്കെടുത്തു. മഹിളാ കോൺഗ്രസ് പിണറായി സർക്കാർ വിരുദ്ധ കുറ്റപത്ര സമർപ്പിക്കുമ്പോഴായിരുന്നു തരൂർ തരൂര്‍ പങ്കെടുത്തത്.. കേരളത്തിന് ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ക്ഷണപ്രകാരം മാത്രമാണിതിന് കാരണമെന്നാണ് വിവരം.

തിരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ പാർട്ടിയുടെ വേദികളിൽ ശശി തരൂർ കൂടുതൽ സജീവമാകണമെന്ന് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ ചില നേതാക്കൾ തിരുവനന്തപുരത്ത് തരൂരിനെതിരെ എഐസിസി നടപടികൾ വേണമെന്ന അഭിപ്രായം പറഞ്ഞിരുന്നുവെങ്കിലും, കേരളത്തിൽ അധികാരം തിരിച്ചുപിടിക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും മറ്റുള്ളവർ അഭിപ്രായപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer