Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലഡാക്ക് സംഘർഷം; മജിസ്‌ട്രിയൽ അന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് മജിസ്‌ട്രിയൽ അന്വേഷണം പ്രഖ്യാപിച്ചു. വെടിവെപ്പുകളും മറ്റു സംഭവങ്ങളും ഉൾപ്പെടെ അന്വേഷണം നടത്താൻ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കും. സംഘർഷത്തിൽ വിവരങ്ങൾ കൈമാറേണ്ടവർക്കായി ഡിസംബർ 4 മുതൽ 18 വരെ ലേയിലെ ജില്ലാ കളക്ടറുടെ ഓഫിസിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഇപ്പോഴും സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ചർച്ച നടക്കില്ലെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് അറിയിച്ചു. “സർക്കാർ നിലപാട് പുനഃപരിശോധിക്കാതെ അനുനയം ഉണ്ടാകില്ല. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്ന്” കോ-ചെയർമാൻ അസർ കർബലായി പറഞ്ഞു.

കേന്ദ്രസർക്കാർ സമരം ഒഴിവാക്കി ചർച്ച നടത്താൻ ശ്രമിക്കുന്നതായി അറിയിച്ചു. പുതിയ സാഹചര്യത്തിൽ ലോ അപ്ക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയുടെ തീരുമാനങ്ങൾ നിർണായകമായിരിക്കുമെന്നാണ് റിപ്പോർട്ട്. ലഫ് ഗവർണറുടെ ഓഫീസ് പ്രകാരം, ഒരാഴ്ച കൂടി സ്ഥിതിഗതികൾ പരിശോധിച്ചതിന് ശേഷം മാത്രമേ നിയന്ത്രണങ്ങളിൽ പൂർണ്ണ മാറ്റം വരുത്തുകയെന്ന അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix